മുംബൈ: തുടർച്ചയായ ഒൻപതാം മാസവും ഉത്പാദനം കുറച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി. ഒക്ടോബറിലെ കന്പനിയുടെ ഉത്പാദനം 20.70 ശതമാനം കുറഞ്ഞ് 1,19,337 യൂണിറ്റുകളിൽ ഒതുങ്ങി. കഴിഞ്ഞ വർഷം ഒക്ടോബറിൽ കന്പനി 1,50,497 യൂണിറ്റുകൾ പുറത്തിറക്കിയ സ്ഥാനത്താണിത്.
പാസഞ്ചർ വെഹിക്കിൾ വിഭാഗത്തിൽ 1,17,383 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം കന്പനി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1,48,318 യൂണിറ്റുകൾ നിർമിച്ചിരുന്നു.
ആൾട്ടോ, ന്യൂ വാഗണ്‍ ആർ, സെലേരിയോ തുടങ്ങിയവ ഉൾപ്പെടുന്ന കോപാംക്ട് വിഭാഗത്തിലെ വാഹനങ്ങളുടെ ഉത്പാദനത്തിലും ഇടിവുണ്ടായി. 64,079 യൂണിറ്റ് വാഹനങ്ങളാണ് ഈ വിഭാഗത്തിൽ കന്പനി കഴിഞ്ഞ മാസം പുറത്തിറക്കിയത്. മിഡ് സൈസ്ഡ് സെഡാൻ വിഭാഗത്തിലുള്ള സിയാസിന്റെ 1,954 യൂണിറ്റുകൾ ഒ ക്ടോബറിൽ പുറത്തിറത്തിറക്കി.
കഴിഞ്ഞ വർഷം ഇതേ മാസം സിയാസിന്റെ 3,513 യൂണിറ്റുകൾ പുറത്തിറക്കിയിരുന്നു. അതേസമയം, യൂട്ടിലിറ്റി വിഭാഗത്തിലുള്ള വിതാര ബ്രെസ, എർടിഗ, എക്സ് എൽ-6 , എസ് ക്രോസ് എന്നിവയുടെ ഉത്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.93 ശതമാനം വർധനയുണ്ടായി.
ഒക്ടോബറിലും ഉത്പാദനം കുറച്ച് മാരുതി സുസുകി
12:41 AM Nov 10, 2019 | Deepika.com