കൊച്ചി: പവിഴം ഹെൽത്ത്ഡയർ പ്രൈവറ്റ് ലിമിറ്റഡ് പിവിഎം ഉണ്ട മട്ട അരി വിപണിയിൽ അവതരിപ്പിച്ചു. അഞ്ച്, 10, 20, 50 കിലോഗ്രാം പായ്ക്കറ്റുകളിൽ ഇതു ലഭ്യമാകും. കന്പനി മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബിന് അരി നൽകി വിപണനോദ്ഘാടനം നടത്തി.
ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാന പദ്ധതി തയാറാക്കിയിട്ടുണ്ട്. പത്തു കിലോ പായ്ക്കറ്റ് അരി വാങ്ങുന്പോൾ ലഭിക്കുന്ന കൂപ്പണുകൾ നറുക്കിട്ട് എല്ലാ മാസവും പത്തുപേർക്ക് ഓരോ പവൻ വീതവും പവിഴം ടാലന്റ് ടൂറിസത്തിന്റെ നേതൃത്വത്തിൽ ദുബായ് യാത്രയും 1,000 പേർക്ക് ഓരോ ലിറ്റർ പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻഡ് ഓയിലും സമ്മാനമായി നൽകും.
2020 ൽ പദ്ധതി അവസാനിക്കുന്പോൾ 25 പവൻ ബംപർ സമ്മാനമായും നൽകും.കൂപ്പണിലെ നന്പറും ഉപഭോക്താവിന്റെ പേരും നിർദേശിച്ചിരിക്കുന്ന മൊബൈൽ നന്പറിലേക്ക് മെസേജ് ചെയ്ത് ഉപഭോക്താക്കൾക്കു സമ്മാനപദ്ധതിയിൽ പങ്കെടുക്കാമെന്നു മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി, കന്പനി ഡയറക്ടർമാരായ ദീപക് ജോസ്, ബ്രൈറ്റ് കമ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ കെ.വി. ഷാജി, ഗോഡ് വിൻ ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പിവിഎം ഉണ്ടമട്ട അരി വിപണിയിൽ
12:41 AM Nov 10, 2019 | Deepika.com