വളർച്ച 4.9 ശതമാനം മാത്രം: നോമുറ

12:22 AM Nov 09, 2019 | Deepika.com
മും​ബൈ: ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഇ​ക്കൊ​ല്ലം അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കു​മെ​ന്ന് ധ​ന​കാ​ര്യ വി​ശ​ക​ല​ന സ്ഥാ​പ​നം. ജാ​പ്പ​നീ​സ് നി​ക്ഷേ​പ ഭീ​മ​ൻ നോ​മു​റ​യു​ടെ കീ​ഴി​ലു​ള്ള നോ​മു​റ ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ്‌​സി​ന്‍റെ പ​ഠ​ന​ത്തി​ൽ 2019-20 ലെ ​ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 4.9 ശ​ത​മാ​ന​മേ വ​രൂ. നേ​ര​ത്തേ ഇ​വ​ർ ക​ണ​ക്കാ​ക്കി​യ​ത് 5.7 ശ​ത​മാ​ന​മാ​യി​രു​ന്നു.

വി​വി​ധ വി​ശ​ക​ല​ന സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ ജി​ഡി​പി വ​ള​ർ​ച്ച പ്ര​വ​ച​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് പ്ര​വി​ച്ച​തു നോ​മു​റ​യാ​ണ്. മൂ​ഡീ​സ് 5.8 ശ​ത​മാ​നം, ഒ​ഇ​സി​ഡി 5.9 ശ​ത​മാ​നം, ലോകബാങ്ക് ആറു ശതമാനം, ഐ​എം​എ​ഫ് 6.1 ശ​ത​മാ​നം, റി​സ​ർ​വ് ബാ​ങ്ക് 6.1 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു പ്ര​വ​ച​ന​ങ്ങ​ൾ.

ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളും മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും ഭീ​ഷ​ണി​യി​ലാ​ണെ​ന്നു നോ​മു​റ വി​ല​യി​രു​ത്തു​ന്നു. ക​ടം​കൊ​ടു​ത്ത പ​ണം തി​രി​ച്ചു​കി​ട്ടു​ന്നി​ല്ല എ​ന്ന​താ​ണു വി​ഷ​യം. ഊ​ർ​ജം, ലോ​ഹ​ങ്ങ​ൾ, ഖ​ന​നം, ടെ​ലി​കോം, ടെ​ക്സ്റ്റൈ​ൽ​സ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ ക​ന്പ​നി​ക​ൾ ക​ട​ഭാ​ര​ത്തി​ൽ ഞെ​രു​ങ്ങു​ക​യാ​ണ്. പാ​പ്പ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കാ​ത്ത​തു​മൂ​ലം ബാ​ങ്കു​ക​ൾ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​യ്പ കൊ​ടു​ത്ത പ​ണം തി​രി​കെ കി​ട്ടാ​ൻ വ​ലി​യ കാ​ല​താ​മ​സം നേ​രി​ടു​ന്നു. ഇ​തു വാ​യ്പാ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​താ​യി നോ​മു​റ ചൂ​ണ്ടി​ക്കാ​ട്ടി.