എസ്ബിഐ പലിശ കുറച്ചു

12:22 AM Nov 09, 2019 | Deepika.com
മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ വീ​ണ്ടും കു​റ​ച്ചു. വാ​യ്പാ പ​ലി​ശ​യും കു​റ​ച്ചു.വാ​യ്പാ പ​ലി​ശ 0.05 ശ​ത​മാ​നം കു​റ​ച്ച​പ്പോ​ൾ നി​ക്ഷേ​പ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന പ​ലി​ശ 0.15 മു​ത​ൽ 0.75 വ​രെ ശ​ത​മാ​ന​മാ​ണു കു​റ​ച്ച​ത്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ഏ​ഴാം ത​വ​ണ​യാ​ണ് എ​സ്ബി​ഐ പ​ലി​ശ കു​റ​യ്ക്കു​ന്ന​ത്. പു​തി​യ നി​ര​ക്ക് ഞാ​യ​റാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ലാ​കും.

എം​സി​എ​ൽ​ആ​ർ ആ​ധാ​ര​മാ​ക്കി​യു​ള്ള വാ​യ്പ​ക​ൾ​ക്കാ​ണു 0.05 ശ​ത​മാ​നം കി​ഴി​വ്. ബാ​ങ്കി​ന്‍റെ ഭൂ​രി​പ​ക്ഷം വാ​യ്പ​ക​ളും ഈ​യി​ന​ത്തി​ലാ​ണ്. ഒ​രു വ​ർ​ഷ എം​സി​എ​ൽ​ആ​ർ എ​ട്ടു ശ​ത​മാ​ന​മാ​യി. ബാ​ഹ്യ​നി​ര​ക്ക് ആ​ധാ​ര​മാ​ക്കി​യു​ള്ള കു​റ​ഞ്ഞ വാ​യ്പാ​പ​ലി​ശ 8.05 ശ​ത​മാ​ന​മാ​ണ്.

ഒ​രു​വ​ർ​ഷം മു​ത​ൽ ര​ണ്ടു​വ​ർ​ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്കു പ​ലി​ശ 0.15 ശ​ത​മാ​നം കു​റ​ച്ചു. വ​ലി​യ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ കാ​ലാ​വ​ധി​യ​നു​സ​രി​ച്ച് 0.3 മു​ത​ൽ 0.75 വ​രെ ശ​ത​മാ​നം കു​റ​ച്ചി​ട്ടു​ണ്ട്.