വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സംസ്ഥാന-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ നാല് ഇന്ത്യൻ വംശജർക്കു വിജയം.
വിർജീനിയ സംസ്ഥാന സെനറ്റിലേക്ക് വിജയിച്ച ഘസല ഹഷ്മി ആ സെനറ്റിലെ ആദ്യ മുസ്ലിം സ്ത്രീയായി. ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്നു അവർ. 50 വർഷം മുൻപ് ഘസലയുടെ ബാല്യത്തിലാണു കുടുംബം അമേരിക്കയിലെത്തിയത്.
വിർജീനിയയിലെ ജനപ്രതിനിധി സഭയിലേക്കു വിജയിച്ച സുഹാസ് സുബ്രഹ്മണ്യം മുന്പ് ബറാക്ക് ഒബാമയുടെ കീഴിൽ ടെക്നോളജി പോളിസി അഡ്വൈസറായിരുന്നു.കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ പബ്ലിക് ഡിഫൻഡറുടെ തസ്തിക മാനോ രാജു നിലനിർത്തി. നോർത്ത് കരോളൈനയിൽ ഷാർലോട്ട് സിറ്റി കൗൺസിലിലേക്ക് ഡിംപിൾ അജ്രേ വീണ്ടും വിജയിച്ചു.
നാല് ഇന്ത്യൻ വംശജർ വിജയിച്ചു
12:14 AM Nov 08, 2019 | Deepika.com