റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടി
12:14 AM Nov 08, 2019 | Deepika.com
ന്യൂയോർക്ക്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഏതാനും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി. കെന്റക്കി സംസ്ഥാന ഗവർണർ മാറ്റ് ബെവിൻ ഡെമോക്രാറ്റ് സ്ഥാനാർഥി ആൻഡി ബെഷിയാറോടു തോറ്റു. പൊതുവേ റിപ്പബ്ലിക്കൻ സംസ്ഥാനമായ കെന്റക്കിയിൽ ബെവിനുവേണ്ടി ട്രംപ് പ്രചാരണം നടത്തിയിരുന്നു. വിർജീനിയ സംസ്ഥാനത്തു സെനറ്റും അസംബ്ലിയും ഡെമോക്രാറ്റുകൾ പിടിച്ചു. കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇവിടെ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുന്നത്.