ഇറാക്കിൽ 90,000 വീപ്പ എണ്ണ കെട്ടിക്കിടക്കുന്നു
12:14 AM Nov 08, 2019 | Deepika.com
ബാഗ്ദാദ്: ഇറാക്കിൽ ദിവസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭം എണ്ണ കയറ്റുമതിയെ ബാധിക്കുന്നു. ഖയ്യാര എണ്ണപ്പാടത്തുനിന്നുള്ള 90,000 വീപ്പ അസംസ്കൃത എണ്ണ കെട്ടിക്കിടക്കുകയാണെന്ന് ഇറാക്കി അധികൃതർ അറിയിച്ചു. ട്രക്കുകളിൽ ബസ്ര തുറമുഖത്ത് എത്തിച്ചാണ് കയറ്റി അയയ്ക്കുന്നത്. വഴികളിൽ കുത്തിയിരിപ്പു സമരം നടക്കു ന്നതു കാരണം എണ്ണ തുറമുഖത്ത് എത്തിക്കാനാകുന്നില്ല.