ലഹോർ: കർതാർപുർ ഇടനാഴിയെക്കുറിച്ചു പാക്കിസ്ഥാൻ തയാറാക്കിയ വീഡിയോയിൽ സിക്ക് ഭീകരുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതു വിവാദമായി. 1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിക്ക് വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാല, ഇയാളുടെ സൈനികമേധാവി ഷാബെഗ് സിംഗ് എന്നിവരുടെ ദൃശ്യങ്ങളോടെയാണ് പാക്കിസ്ഥാൻ വീഡിയോ തയാറാക്കിയത്.
സിക്ക് വിശ്വാസികളുടെ പുണ്യകേന്ദ്രമായ പാക്കിസ്ഥാനിലെ ദർബാർ സാഹിബിനെ പഞ്ചാബിലെ ദേരാ ബാബ നാനാക് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് നാലുകിലോമീറ്റർ മാത്രം അകലെ പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള നരോവാൽ ജില്ലയിലാണിത്.
സിക്ക് വിഘടനവാദികൾക്കുപുറമേ ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക്സ് ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ പോസ്റ്ററും വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്.
കർതാർപുർ: പാക്കിസ്ഥാൻ വീഡിയോയിൽ ഭിന്ദ്രൻവാലയും
01:10 AM Nov 07, 2019 | Deepika.com