തൃശൂർ: സുവർണജൂബിലി സ്മാരകമായി നവീകരിച്ച കെഎസ്എഫ്ഇ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം പത്തിന് രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തൃശൂർ ടൗണ്‍ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. സുവർണജൂബിലി മെമ്മോറിയൽ പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. സുവർണ ജൂബിലി വർഷാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.കെഎസ്എഫ്ഇ ചരിത്ര പുസ്തകം മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് കെ. രാജൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ടി.എൻ. പ്രതാപൻ എംപി, തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കെഎസ്എഫ്ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം പത്തിന്
12:27 AM Nov 07, 2019 | Deepika.com