ബാഗ്ദാദ്: വധിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളെ തുർക്കി സേന പിടികൂടി. തുർക്കി പ്രസിഡന്റ് എർദോഗനാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായ ആളുടെ പേരടക്കം മറ്റൊരു വിവരവും പങ്കുവയ്ക്കാൻ എർദോഗൻ തയാറായില്ല.
ബാഗ്ദാദിവധത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്ന യുഎസ് നടപടിയെ എർദോഗൻ വിമർശിച്ചു. ബാഗ്ദാദിയുടെ ഭാര്യയെ ഞങ്ങൾ പിടികൂടി, ഇതിന്റെ പേരിൽ ബഹളമുണ്ടാക്കാനില്ലെന്ന് എർദോഗൻ പറഞ്ഞു.
ബാഗ്ദാദിക്ക് നാലു ഭാര്യമാർ ഉണ്ടെന്നാണ് അനുമാനം. ബാഗ്ദാദിയുടെ സഹോദരി റസ്മിയ ആവാദിയെ തുർക്കി സേന കഴിഞ്ഞദിവസം സിറിയയിലെ അസാസ് നഗരപ്രാന്തത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണോ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതെന്നു വ്യക്തമല്ല.
ഒക്ടോബർ 26ന് യുഎസ് സൈന്യം സിറിയയിലെ ഇഡ്ലിബിൽ നടത്തിയ റെയ്ഡിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.
ബാഗ്ദാദിയുടെ ഭാര്യയും പിടിയിൽ
11:55 PM Nov 06, 2019 | Deepika.com