സർ ലിൻഡ്സെ യുകെ സ്പീക്കർ
11:59 PM Nov 05, 2019 | Deepika.com
ലണ്ടൻ: ജോൺ ബെർകോ രാജിവച്ച ഒഴിവിൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് സ്പീക്കറായി സർ ലിൻഡ്സെ ഹോയിൽ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഡെപ്യൂട്ടി സ്പീക്കറായ സർ ലിൻഡ്സെ ലങ്കാഷയറിലെ ചോർലിയിൽ നിന്നുള്ള ലേബർ എംപിയാണ്. ഏഴ് പേരാണ് മത്സരിച്ചത്. അവസാന റൗണ്ടിൽ ലേബർ എംപി ക്രിസ് ബ്രയന്റിനെ 213ന് എതിരേ 325 വോട്ടിന് സർ ലിൻഡ്സെ പരാജയപ്പെടുത്തി. പരന്പരാഗത ആചാര പ്രകാരം അംഗങ്ങൾ ബലം പ്രയോഗിച്ചാണ് സർ ലിൻഡ്സെയെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചത്.