സന്പുഷ്ട യുറേനിയം ഉത്പാദനം പത്തുമടങ്ങു വർധിപ്പിച്ച് ഇറാൻ

12:10 AM Nov 05, 2019 | Deepika.com
ടെ​​ഹ്റാ​​ൻ: സ​​ന്പു​​ഷ്ട യു​​റേ​​നി​​യം ഉ​​ത്പാ​​ദ​​നം പ​​ത്തു​​മ​​ട​​ങ്ങു വ​​ർ​​ധി​​പ്പി​​ച്ചെ​​ന്ന് ഇ​​റാ​​ൻ അ​​റി​​യി​​ച്ചു. ര​​ണ്ട് ന​​വീ​​കൃ​​ത സെ​​ൻ​​ട്രി​​ഫ്യൂ​​ജ് യ​​ന്ത്ര​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ച്ചി​​ട്ടു​​മു​​ണ്ട്. ഇ​​തി​​ൽ ഒ​​ന്നി​​ന്‍റെ പ​​രീ​​ക്ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യും ഇ​​റാ​​ൻ ആ​​ണ​​വോ​​ർ​​ജ സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ അ​​ലി അ​​ക്ബ​​ർ സ​​ലേ​​ഹി വ്യ​​ക്ത​​മാ​​ക്കി. പ്ര​​തി​​ദി​​നം അ​​ഞ്ചു കി​​ലോ​​ഗ്രാം സ​​ന്പു​​ഷ്ട യു​​റേ​​നി​​യം ഇ​​പ്പോ​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തായി മ​​ധ്യ ഇ​​റാ​​നി​​ലെ നാ​​റ്റാ​​ൻ​​സി​​ലെ ആ​​ണ​​വ​​നി​​ല​​യ​​ത്തി​​ൽ​​വ​​ച്ച് സ​​ലേ​​ഹി റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.

ആ​​ണ​​വ പ​​ദ്ധ​​തി വെ​​ട്ടി​​ച്ചു​​രു​​ക്കി​​ക്കൊ​​ണ്ടു​​ള്ള ക​​രാ​​റി​​ൽ നി​​ന്നു​​ള്ള പി​​ന്നോ​​ക്കം പോ​​ക​​ലാ​​ണി​​ത്. ആ​​ണ​​വ​​ക്ക​​രാ​​റി​​ൽ നി​​ന്ന് അ​​മേ​​രി​​ക്ക ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി പി​​ന്മാ​​റു​​ക​​യും ഇ​​റാ​​നെ​​തി​​രേ ഉ​​പ​​രോ​​ധം ശ​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്തെ​​ങ്കി​​ലും ക​​രാ​​റി​​ലെ മ​​റ്റു ക​​ക്ഷി​​ക​​ൾ ഇ​​തു​​വ​​രെ ക​​രാ​​റി​​നെ ത​​ള്ളി​​പ്പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ല. യു​​എ​​സ് ഉ​​പ​​രോ​​ധം മ​​റി​​ക​​ട​​ക്കാ​​ൻ ബ്രി​​ട്ട​​ൻ, ചൈ​​ന, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, റ​​ഷ്യ എ​​ന്നി​​വ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ കൂ​​ടു​​ത​​ൽ ക​​ടു​​ത്ത ന​​ട​​പ​​ടി​​ക്ക് മു​​തി​​രു​​മെ​​ന്ന് ഇ​​റാ​​ൻ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ആ​​ണ​​വാ​​യു​​ധ നി​​ർ​​മാ​​ണ​​ത്തി​​നു​​കൂ​​ടി ഉ​​പ​​ക​​രി​​ക്കുന്ന സ​​ന്പു​​ഷ്ട യു​​റേ​​നി​​യ​​ത്തി​​ന്‍റെ ശേ​​ഖ​​രം ക​​രാ​​ർ വ്യ​​വ​​സ്ഥ​​യി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന 300 കി​​ലോ​​പ​​രി​​ധി​​യി​​ൽ​​നി​​ന്നു കൂ​​ട്ടി​​യ​​താ​​യി ജൂ​​ലൈ​​യി​​ൽ​​ത്ത​​ന്നെ ഇ​​റാ​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. മെ​​ച്ച​​പ്പെ​​ട്ട സെ​​ൻ​​ട്രി​​ഫ്യൂ​​ജു​​ക​​ൾ സ്ഥാ​​പി​​ച്ച് സ​​ന്പു​​ഷ്ടീ​​ക​​ര​​ണ​​ത്തി​​ന്‍റെ തോ​​ത് കൂ​​ട്ടി​​യ​​താ​​യും പ​​റ​​ഞ്ഞി​​രു​​ന്നു.