കുൽഭൂഷൺ: പാക്കിസ്ഥാനെതിരേ അന്താരാഷ്‌ട്ര നീതിന്യായ കോടതി

12:24 AM Nov 01, 2019 | Deepika.com
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഉ​​​ട​​​ന്പ​​​ടി ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​സ്റ്റീ​​സ് അ​​​ബ്ദു​​​ൾ​​​ ഖ്വാ​​​വി യൂ​​​സ​​​ഫ് യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

വി​​​യ​​​ന്ന ക​​​രാ​​​ർ പ്ര​​​കാ​​​രം ജാ​​​ദ​​​വി​​​ന് നി​​​യ​​​മ​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നു ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തു​​​ണ്ടാ​​​യി​​​ല്ല.

ജ​​​സ്റ്റീ​​​സ് യു​​സ​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​ഞ്ചാ​​​ണ് കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ പു​​​ന​​​ഃപ​​രി​​ശോ​​ധി​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഈ ​​​വി​​​ധി സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് അ​​​ദ്ദേ​​​ഹം യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ജാ​​​ദ​​​വി​​​നു നി​​​യ​​​മ​​​സ​​​ഹാ​​​യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​യ​​​ന്ന ക​​​രാ​​​ർ ലം​​​ഘി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

ചാ​​​ര​​​വൃ​​​ത്തി ആ​​​രോ​​​പി​​​ച്ച് പി​​​ടി​​​യി​​​ലാ​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്ക​​​രു​​​തെ​​​ന്ന് വി​​​യ​​​ന്ന ക​​​രാ​​​റി​​​ൽ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്ന് ജ​​​സ്റ്റീ​​​സ് യൂ​​​സ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി.

നാ​​വി​​ക​​സേ​​ന​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വ്(49) ചാ​​​ര​​​നാ​​​ണെ​​​ന്നാ​​ണു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​രോ​​​പ​​​ണം. ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​റാ​​​നി​​​ൽ​​​പ്പോ​​​യ ജാ​​​ദ​​​വി​​​നെ പാ​​​ക്കി​​​സ്ഥാ​​​ൻ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2017 ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പാ​​​ക് സൈ​​നി​​ക കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.