ഐടെലിന് ഒന്നാം സ്ഥാനം
11:30 PM Oct 31, 2019 | Deepika.com
കൊച്ചി: ഇന്ത്യയിലെ മുൻനിര മൊബൈൽ ഫോണ് ബ്രാൻഡുകളിലൊന്നായ ട്രാൻഷൻ ഗ്രൂപ്പിന്റെ ഐ ടെൽ, വിൽപ്പനയിൽ വൻനേട്ടത്തിൽ. ഫൈവ് കെ (5,000 രൂപ) യിൽ താഴെ വിലവരുന്ന ഫോണുകളുടെ ഓഫ് ലൈൻ വിൽപ്പനയുടെ കണക്ക് പ്രകാരം ഈവർഷം മൂന്നാം പാദത്തിൽ ഒന്നാം സ്ഥാനത്ത് ഐ ടെൽ എത്തി. ഫീച്ചർ ഫോണ് വിഭാഗത്തിൽ ഐ ടെൽ ഒറ്റയടിക്ക് 16 ശതമാനത്തിലേറെ കന്പോളവിഹിതം കൈവരിച്ചു.