മൂംബൈ: ഓഹരി സൂചികകൾ സർവകാല റിക്കാർഡിനരികെ. തുടർച്ചയായ നാലാം ദിവസവും സൂചികകൾ ഉയർന്നു. സെൻസെക്സ് 220.03 പോയിന്റ് കയറി 40051.87ലെത്തി. നിഫ്റ്റി 57.25 പോയിന്റ് നേട്ടത്തിൽ 11,844.1 ൽ ക്ലോസ് ചെയ്തു.
സെൻസെക്സിന്റെ സർവകാല റിക്കാർഡ് ക്ലോസിംഗ് ജൂൺ മൂന്നിലെ 40,267 പോയിന്റാണ്. പ്രമുഖ കന്പനികളെല്ലാം ഇന്നലെ നേട്ടമുണ്ടാക്കി. എസ്ബിഐ അടക്കമുള്ള ബാങ്കുകൾ മൂന്നു ശതമാനത്തിലേറെ ഉയർന്നു.
നികുതി ഇളവുകളെപ്പറ്റിയുള്ള സൂചനയാണ് വിപണിയെ ഉത്സാഹിപ്പിച്ചത്.
സെൻസെക്സ് 40000 നു മുകളിൽ
11:17 PM Oct 30, 2019 | Deepika.com