യുഎസ് വളർച്ച അല്പം കുറഞ്ഞു
11:17 PM Oct 30, 2019 | Deepika.com
വാഷിംഗ്ടൺ: അമേരിക്കൻ സാന്പത്തിക വളർച്ചത്തോത് അല്പം കുറഞ്ഞു. സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തെ ജിഡിപി വളർച്ച 1.9 ശതമാനം മാത്രം. തലേ ത്രൈമാസത്തിൽ രണ്ടു ശതമാനം വളർന്നതാണ്. നിരീക്ഷകർ കണക്കാക്കിയതിലും മെച്ചമാണ് ഇപ്പോഴത്തെ വളർച്ച.