കൊച്ചി:അമേരിക്കയിലെ ന്യു ജേഴ്സി ആസ്ഥാനമായ ഓറിയോണ്‍ സിസ്റ്റംസ് കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനം വിപുലമാക്കുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇരട്ടി വളർച്ചയാണ് കന്പനി ലക്ഷ്യമിടുന്നത്. 2021ലേക്ക് ഇപ്പോഴുള്ള 600 ജീവനക്കാരിൽ നിന്നും 1200 ജീവനക്കാർ തൊഴിൽ ചെയ്യുന്ന സ്ഥാപനമായി ഓറിയോണ്‍ മാറുമെന്നു കന്പനിയുടെ ഇൻഫോപാർക്കിലെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ചു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജ് പാട്ടിൽ പറഞ്ഞു.
40 ജീവനക്കാരുമായി 2009 ലാണ് കന്പനി ഇൻഫോപാർക്കിൽ ആരംഭിച്ചത്. കമ്യൂണിക്കേഷൻ, സാന്പത്തിക കാര്യങ്ങൾ, മീഡിയ, സ്പോർട്സ്, വിനോദം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഐടി സേവനങ്ങളാണ് കന്പനിയുടെ പ്രവർത്തന മേഖല. ആഗോള തലത്തിൽ 3500 ലധികം ഐടി വിദഗ്ധർ ജോലി ചെയ്യുന്ന കന്പനിക്കു മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുണ്ട്.
ഓറിയോണ്‍ സിസ്റ്റംസ് ഇൻഫോപാർക്കിൽ പ്രവർത്തനം വിപുലമാക്കുന്നു
11:17 PM Oct 30, 2019 | Deepika.com