കൊച്ചി: കേരളത്തിലെ പാരന്പര്യേതര ഊർജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടർമാരുടെയും അസോസിയേഷൻ ക്രീപ സംഘടിപ്പിക്കുന്ന നാലാമത് ഗ്രീൻ പവർ എക്സ്പോ 2019-ന് നാളെ ബോൾഗാട്ടി ഈവന്റ് സെന്ററിൽ തുടക്കമാകുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
കേന്ദ്ര പാരന്പര്യേതര ഊർജ മന്ത്രാലയം, കേന്ദ്ര ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയം, എനർജി മാനേജ്മെന്റ് സെന്റർ, അനെർട്ട് എന്നിവയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന എക്സ്പോ രാവിലെ 10.30നു ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.
ക്രീപ ഗ്രീൻ പവർ എക്സ്പോ 2019 കൊച്ചിയിൽ നാളെ മുതൽ
11:17 PM Oct 30, 2019 | Deepika.com