സൈന്യത്തിൽ ചേരാനാഗ്രഹിച്ചു; എത്തിയതു ഭീകരസംഘടനയിൽ

12:47 AM Oct 28, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് സൈ​​​നി​​​ക റെ​​​യ്ഡി​​​നി​​​ടെ സ്ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ച്ച് സ്വ​​​യം ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ ഐ​​​എ​​​സ് നേ​​​താ​​​വ് അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി 2014ൽ ​​​ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​ൽ​​​നൂ​​​രി മോ​​​സ്കി​​​ൽ വ​​​ച്ചാ​​​ണ് സ്വ​​​യം ഖ​​​ലീ​​​ഫ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ച്ച​​​ത്. ഇ​​​റാ​​​ക്കി​​​ലെ​​​യും സി​​​റി​​​യ​​​യി​​​ലെ​​​യും പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ചേ​​​ർ​​​ത്ത് ഖാ​​​ലി​​​ഫേ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ച്ചെ​​​ന്നും ശ​​​രി​​​യ​​​ത്ത് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച​​​ശേ​​​ഷം ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ടു. സ​​​ദ്ദാം ഹൂ​​​സൈ​​​ന്‍റെ നി​​​ര​​​വ​​​ധി ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രെ അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി ഐ​​​എ​​​സി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ടു ചെ​​​യ്തു.

എ​​​ഴു​​​പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രാ​​​ണു ഖാ​​​ലി​​​ഫേ​​​റ്റി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​ന്ന​​​ത്. ഐ​​​എ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ത​​​ല​​​യ്ക്ക് അ​​​മേ​​​രി​​​ക്ക ര​​​ണ്ട​​​ര​​​ക്കോ​​​ടി ഡോ​​​ള​​​ർ വി​​​ല​​​യി​​​ട്ടു.

മ​​​ധ്യ ഇ​​​റാ​​​ക്കി​​​ലെ സ​​​മാ​​​റ ന​​​ഗ​​​ര​​​ത്തി​​​ൽ 1971ലാ​​​ണ് അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ജ​​​ന​​​നം. ഇ​​​ബ്രാ​​​ഹിം അ​​​വ​​​ധ് അ​​​ൽ​​​ബാ​​​ദ്രി എ​​​ന്നാ​​​യി​​​രു​​​ന്നു പേ​​​ര്.​​​ കാ​​​ഴ്ച​​​ശ​​​ക്തി കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​രാ​​​നാ​​​യി​​​ല്ല.​​​ നി​​​യ​​​മ പ​​​ഠ​​​ന​​​ത്തി​​​ന് ആ​​​ഗ്ര​​​ഹി​​​ച്ചെ​​​ങ്കി​​​ലും അ​​​തും ന​​​ട​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് ബാ​​​ഗ്ദാ​​​ദി​​​ൽ എ​​​ത്തി മ​​​ത​​​പ​​​ഠ​​​നം ആ​​​രം​​​ഭി​​​ച്ചു. 2003ൽ ​​​യു​​​എ​​​സി​​​ന്‍റെ ഇ​​​റാ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബാ​​​ഗ്ദാ​​​ദി ഒ​​​രു ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന രൂ​​​പീ​​​ക​​​രി​​​ച്ചു. യു​​​എ​​​സ് സൈ​​​ന്യം അ​​​റ​​​സ്റ്റ് ചെ​​​യ്ത് ദ​​​ക്ഷി​​​ണ ഇ​​​റാ​​​ക്കി​​​ലെ ബു​​​ക്കാ ക്യാ​​​ന്പി​​​ൽ പാ​​​ർ​​​പ്പി​​​ച്ചു. അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് ബാ​​​ഗ്ദാ​​​ദി ജി​​​ഹാ​​​ദി​​​സ്റ്റു​​​ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ബു​​​ക്കാ ക്യാ​​​ന്പി​​​ന് ജി​​​ഹാ​​​ദി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നു പേ​​​രും വീ​​​ണു. 2004ൽ ​​​ജ​​​യി​​​ൽ മോ​​​ചി​​​ത​​​നാ​​​യി. 2005​​​ൽ ബാ​​​ഗ്ദാ​​​ദി ഇ​​​റാ​​​ക്കി​​​ലെ അ​​​ൽ​​​ക്വ​​​യ്ദ നേ​​​താ​​​വ് സ​​​ർ​​​ക്കാ​​​വി​​​യു​​​ടെ അ​​​നു​​​യാ​​​യി​​​യാ​​​യി.

സ​​​ർ​​​ക്കാ​​​വി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2010ൽ ​​​ബാ​​​ഗ്ദാ​​​ദി നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി. 2013ലാ​​​ണ് ഐ​​​എ​​​സ് രൂ​​​പീ​​​ക​​​രി​​​ച്ച് അ​​​ൽ​​​ക്വ​​​യ്ദ​​​യി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​ത്. പി​​​ന്നീ​​​ട് ബാ​​​ഗ്ദാ​​​ദി യു​​​ഗ​​​മാ​​​യി​​​രു​​​ന്നു. സി​​​റി​​​യ​​​യി​​​ലും ഇ​​​റാ​​​ക്കി​​​ലും ഏ​​​റെ സ്ഥ​​​ല​​​ങ്ങ​​​ൾ പി​​​ടി​​​ച്ച് ജൈ​​​ത്ര​​​യാ​​​ത്ര തു​​​ട​​​ർ​​​ന്നു. ഇ​​​റാ​​​ക്കി സൈ​​​ന്യ​​​വും യു​​​എ​​​സും ചേ​​​ർ​​​ന്ന് മൊ​​​സൂ​​​ൾ പി​​​ടി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഐ​​​എ​​​സി​​​ന്‍റെ ശ​​​ക്തി ക്ഷ​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് വീ​​​ഡി​​​യോ​​​യി​​​ൽ പ​​​ല​​​ത​​​വ​​​ണ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും പ​​​ര​​​സ്യ​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ല്ല.

അ​​​ൽ​​​ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു പ​​​ല​​​ത​​​വ​​​ണ വാ​​​ർ​​​ത്ത വ​​​ന്നെ​​​ങ്കി​​​ലും എ​​​ല്ലാം തെ​​​റ്റാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞു. വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ൽബാ​​​ഗ്ദാ​​​ദി​​​യെ കൊ​​​ന്നെ​​​ന്ന് 2017ൽ ​​​റ​​​ഷ്യ​​​ൻ സൈ​​​ന്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.