പൊന്തിഫിക്കൽ കൗൺസിൽ ദീപാവലി ആശംസകൾ നേർന്നു
12:47 AM Oct 28, 2019 | Deepika.com
വത്തിക്കാൻ സിറ്റി: മതാന്തര സംവാദത്തിനായുള്ള കത്തോലിക്കാസഭയുടെ പൊന്തിഫിക്കൽ കൗൺസിൽ ഇന്ത്യയിലെ ഹിന്ദുക്കൾക്കു ദീപാവലി ആശംസകൾ നേർന്നു. വെളിച്ചത്തിന്റെ ഈ ഉത്സവം എല്ലാവരുടെയും ഹൃദയങ്ങളെയും ഭവനങ്ങളെയും പ്രകാശപൂരിതമാക്കുകയും കുടുംബങ്ങളെയും സമുദായങ്ങളെയും സന്തോഷവും സമാധാനവും ഐശ്വര്യവുംകൊണ്ടു നിറയ്ക്കുകയും ചെയ്യട്ടെയെന്നു കൗൺസിൽ ആശംസിച്ചു.