കൊച്ചി: എംപി3 പ്ലെയറും എഫ്എം റേഡിയോയും പുതിയ ഗെയിമുകളും ഉൾപ്പെടുത്തി ഫീച്ചർ ഫോണായ നോക്കിയ 110 എച്ച്എംഡി ഗ്ലോബൽ പുറത്തിറക്കി. ഉപയോക്താക്കൾക്കു പ്രിയങ്കരമായ സ്നേക്ക് ഗെയിമിനൊപ്പം നിൻജ അപ്പ്, എയർ സ്ട്രൈക്ക്, ഫുട്ബോൾ കപ്പ്, ഡൂഡിൽ ജന്പ് എന്നിങ്ങനെ നാല് ട്രൈ ആൻഡ് ബയ് ആപ്പുകൾ കൂടി നോക്കിയ 110ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിമൂവബിൾ ബാറ്ററിയാണ് നോക്കിയ 110ന്റേത്. 27 മണിക്കൂർ വരെ മ്യൂസിക് പ്ലേ ബാക്ക് സമയം ഇതിൽ ലഭിക്കും. നോക്കിയ 110 ഉപയോഗിച്ച് ദിവസം മുഴുവൻ ഒരൊറ്റ ചാർജിൽ സംസാരിക്കാനാകും. ബിൽറ്റ് ഇൻ പിൻ കാമറ, എൽഇഡി ടോർച്ച്ലൈറ്റ് തുടങ്ങിയവയും ഉണ്ട്. ഓഷ്യൻ ബ്ലൂ, ബ്ലാക്ക്, പിങ്ക് നിറങ്ങളിൽ മൊബൈൽ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും Nokia.com/phones ലഭിക്കും.
ഫീച്ചർ ഫോണുകൾക്കായുള്ള ആഗോള ഡിമാൻഡ് ഇപ്പോൾ വലുതാണെന്നും ഇന്ത്യയിലെ തങ്ങളുടെ ഫീച്ചർ ഫോണുകളിൽ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എച്ച്എംഡി ഗ്ലോബൽ ചീഫ് പ്രൊഡക്ട് ഓഫീസർ ജുഹോ സർവികാസ് പറഞ്ഞു.
പുത്തൻ ഫീച്ചറുകളുമായി നോക്കിയ 110
12:47 AM Oct 28, 2019 | Deepika.com