മോസ്കോ: ചാരവൃത്തിയാരോപിച്ച് യുഎസിൽ തടവുശിക്ഷ അനുഭവിച്ച യുവതി മോസ്കോയിൽ തിരിച്ചെത്തി. ഒന്പതുമാസത്തോളം ഫ്ളോറിഡയിലെ തല്ലാഹാസി ജയിലിൽ കഴിഞ്ഞ മരിയ ബ്യുട്ടിനയാണ് ജന്മനാട്ടിലെത്തിയത്. വെള്ളിയാഴ്ച ജയിൽമോചിതയായ ഇവർ പിറ്റേന്ന് മോസ്കോയിൽ വിമാനമിറങ്ങുകയായിരുന്നു.
ചാരവൃത്തി ആരോപിച്ച് 2018 ജൂലൈയിലാണ് മരിയ അറസ്റ്റിലായത്. തുടർന്ന് ഡിസംബറിൽ ജയിൽശിക്ഷ വിധിക്കുകയായിരുന്നു.
യുഎസ് വിട്ടയച്ച റഷ്യൻ വനിത നാട്ടിൽ
11:14 PM Oct 26, 2019 | Deepika.com