വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ചു. പ്രസിഡന്റ് ട്രംപ് നിലവിളക്ക് തെളിച്ചാണ് ആഘോഷം ഉദ്ഘാടനം ചെയ്തതെന്നു വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
2009 ൽ ബറാക് ഒബാമയാണ് വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷത്തിനു തുടക്കംകുറിച്ചത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ട്രംപ് ഭരണകൂടം വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു. ഇന്ത്യയുടെ അടിസ്ഥാന തത്വമായ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ദീപാവലിയെന്ന് ആശംസാ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷം
11:14 PM Oct 26, 2019 | Deepika.com