ഇസ്ലാമാബാദ്: ലഹോറിലെ സർവീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില വഷളായി.
ഷരീഫിന് ഹൃദയാഘാതമുണ്ടായതായി അഭിഭാഷകൻ വെളിപ്പെടുത്തിയെങ്കിലും ഹൃദയത്തിലേക്കു രക്തം എത്തുന്നതു കുറഞ്ഞതുമൂലമുള്ള നെഞ്ചുവേദന മാത്രമേ ഉണ്ടായിട്ടുള്ളു എന്ന് ലഹോറിലെ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എസ്ഐഎംഎസ്) പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ആയിസ് പറഞ്ഞു. 69 കാരനായ ഷരീഫിന് ഹൃദ്രോഗം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കേസിൽ എൻഎബി കസ്റ്റഡിയിലായിരുന്ന ഷരീഫിനെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് സർവീസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ഷരീഫിന് നേരിയ തോതിലുള്ള ഹൃദയസ്തംഭനം അനുഭവപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യം അപകടത്തിലാണെന്നും നേരത്തെ അഭിഭാഷകൻ ക്വാജ ഹാരിസ് പറഞ്ഞിരുന്നു.
ഷരീഫിന്റെ ആരോഗ്യനില വഷളായി
11:14 PM Oct 26, 2019 | Deepika.com