തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തില്ല: ബ്രിട്ടൻ
11:14 PM Oct 26, 2019 | Deepika.com
ലണ്ടൻ:യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബ്രിട്ടൻ. ഇതുസംബന്ധിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രത്തിൽ വാർത്ത വന്നതിനെത്തുടർന്നാണ് ഇത്തരമൊരു പ്രതികരണം. തൊഴിലാളികളുടെ അവകാശങ്ങളുൾപ്പെടെ ഒട്ടേറെ നിയമങ്ങൾ ബ്രിട്ടൻ ദുർബലപ്പെടുത്തുമെന്നു യൂറോപ്യൻ യൂണിയൻ ആശങ്കപ്പെടുന്നുവെന്നായിരുന്നു വാർത്ത.