ലി​ബ്ര​യി​ൽ സ​ഹ​ക​രി​ക്കി​ല്ലെന്നു ട്വി​റ്റ​ർ

10:53 PM Oct 26, 2019 | Deepika.com
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഫേ​​​​സ്ബു​​​​ക്ക് നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ക്കു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ ക​​​​റ​​​​ൻ​​​​സി പ​​​​ദ്ധ​​​​തി​​​​യാ​​​​യ ലി​​​​ബ്ര​​​​യി​​​​ൽ ത​​​​ങ്ങ​​​​ൾ സ​​​​ഹ​​​​കരി​​​​ക്കി​​​​ല്ലെ​​​​ന്ന് ട്വി​​​​റ്റ​​​​ർ സി​​​​ഇ​​​​ഒ ജാ​​​​ക് ഡോ​​​​ർ​​​​സി. താ​​​​നും ത​​​​ന്‍റെ ക​​​​ന്പ​​​​നി​​​​യും നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന ചി​​​​ല മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണ് ലി​​​​ബ്ര​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഫേ​​​​സ്ബു​​​​ക്കി​​​​നു പു​​​​റ​​​​മേ 20 ഓ​​​​ളം വ​​​​ൻ​​​​ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ള്ള ലി​​​​ബ്ര ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്പാ​​​​ണ് ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി കി​​​​ട്ടി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ ലി​​​​ബ്ര​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ​​പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കൂ​​യെ​​​​ന്നാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.