മുംബൈ: ജാപ്പനീസ് സ്റ്റീൽ കന്പനികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ക്ഷണിച്ചു കേന്ദ്ര സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാൻ. ടോക്കിയോയിൽ നടക്കുന്ന ഗ്ലോബൽ ഫോറത്തിനിടെയാണു പ്രധാൻ, ജപ്പാനിലെ പ്രമുഖ സ്റ്റീൽ കന്പനികളായ നിപ്പോണ്‍, ഡെയ്ഡോ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിൽ സ്റ്റീലിന് ആവശ്യം ഏറിവരുന്നതുൾപ്പെടെയുള്ള സാധ്യതകൾ കേന്ദ്രമന്ത്രി ഇരുകന്പനികളുടെയും പ്രതിനിധികളെ ധരിപ്പിച്ചു.
ഇരു കന്പനികളും കേന്ദ്രമന്ത്രിയുടെ ആവശ്യത്തെ സ്വാഗതം ചെയ്തതായാണു വിവരം. പങ്കാളിത്ത സംരംഭങ്ങളിലൂടെയും ഉപ ബ്രാൻഡുകളിലൂടെയും ഇന്ത്യയിൽ വിപണിയിൽ പങ്കാളിത്തമുള്ള കന്പനിയാണ് ഡെയ്ഡോ. കണക്കുകൾ പ്രകാരം ലോകത്ത് സ്റ്റീലിന് ഏറ്റവുമധികം ആവശ്യമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ജാപ്പനീസ് സ്റ്റീൽ കന്പനികളെ ഇന്ത്യയിലേക്കു ക്ഷണിച്ച് ധർമേന്ദ്ര പ്രധാൻ.
10:53 PM Oct 26, 2019 | Deepika.com