പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണക്കരാർ എച്ച്സിപി ഡിസൈൻ

12:19 AM Oct 26, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും രാ​​​ജ്പ​​​ഥ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മു​​​ള്ള ക​​​ണ്‍സ​​​ൾ​​​ട്ട​​​ൻ​​​സി ക​​​രാ​​​ർ ല​​​ഭി​​​ച്ച​​​ത് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ബി​​​ജെ​​​പി​​​യു​​​ടെ കൂ​​​റ്റ​​​ൻ ആ​​​സ്ഥാ​​​ന മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ൽ​​​പ​​​ന നി​​​ർ​​​വ​​​ഹി​​​ച്ച എ​​​ച്ച്സി​​​പി ഡി​​​സൈ​​​ൻ എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യ ബി​​​മ​​​ൽ പ​​​ട്ടേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ച്ച്സി​​​പി ഡി​​​സൈ​​​ൻ ആ​​​ണ് സ​​​ബ​​​ർ​​​മ​​​തി ന​​​ദീ​​​തീ​​​ര​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​ന​​​വീ​​​ക​​​ര​​​ണ പ്രൊ​​​ജ​​​ക്ടി​​​ന്‍റെയും ക​​​രാ​​​ർ നേ​​​ടി​​​യ​​​തും.

പാ​​ർ​​​ല​​​മെ​​​ന്‍റ് പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും രാ​​​ജ്പ​​​ഥ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യ് സ​​​ർ​​​ക്കാ​​​ർ പ​​​തി​​​ന​​​ഞ്ചി​​​ല​​​ധി​​​കം ആ​​​ർ​​​കി​​​ടെ​​​ക്ടു​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ നി​​​ന്ന് ആ​​​റു ക​​​ന്പ​​​നി​​​ക​​​ളെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​ന പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​വ​​​യി​​​ൽ നി​​​ന്നാ​​​ണ് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യ എ​​​ച്ച്സി​​​പി​​​ക്കു ക​​​രാ​​​ർ ല​​​ഭി​​​ച്ച​​​ത്.

ഈ ​​​രം​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ര​​​വ​​​ധി വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി കൂ​​​ടി​​​ച്ചേ​​​ർ​​​ന്നാ​​​ണ് ഈ ​​​ക​​​ന്പ​​​നി​​​ക്ക് ക​​​രാ​​​ർ കൊ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി പ​​​റ​​​ഞ്ഞു. ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള മു​​​ഴു​​​വ​​​ൻ രൂ​​​പ​​​രേ​​​ഖ​​​യും എ​​​ച്ച്സി​​​പി ത​​​യ്യാ​​​റാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
2022ഓ​​​ടെ​​​യാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​ന്‍റെ​​​യും രാ​​​ജ്പ​​​ഥി​​ന്‍റെ​​​യും ​​​ന​​​വീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.