കൊച്ചി: ഭീമ ജൂവൽസ് 95ാ മത് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആനിവേഴ്സറി സൂപ്പർ സർപ്രൈസ് 31 വരെ നീട്ടി. സൂപ്പർ സർപ്രൈസിന്റെ ഭാഗമായി കേരളത്തിലെ ഷോറൂമുകളിൽനിന്നു പർച്ചേസ് ചെയ്യുന്ന ഭാഗ്യശാലികൾക്കു ബംപർ സമ്മാനമായി റെനോ ട്രൈബറും കൂടാതെ മറ്റു വിജയികൾക്ക് ഒരു കിലോഗ്രാം സ്വർണവുമാണ് നൽകുന്നത്.
ദിവസവും രാവിലെ 11ന് നറുക്കെടുപ്പ് നടത്തും. ഓരോ 10,000 രൂപയുടെ പർച്ചേസിനും ഉപയോക്താക്കൾക്ക് ഒരു ലക്കി കൂപ്പണും ഒരു സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണും ലഭിക്കും.
പണിക്കൂലിയിൽ 50 ശതമാനം ഡിസ്കൗണ്ടും ഡയമണ്ട് ആഭരണങ്ങൾക്കു പണിക്കൂലിയിൽ 25 ശതമാനം ഡിസ്കൗണ്ടും ഒരു കാരറ്റിനു 5,000 രൂപ ഡിസ്കൗണ്ടും സിൽവറിനു മൊത്ത മൂല്യത്തിൽ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. വിവാഹ പാർട്ടികൾക്കു പത്തു ശതമാനം മുതൽ നൽകി അഡ്വാൻസ് ബുക്കിംഗിനുള്ള സൗകര്യവുമുണ്ട്.
ഭീമ ജൂവൽസ് ആനിവേഴ്സറി സൂപ്പർ സർപ്രൈസ് 31 വരെനീട്ടി
12:19 AM Oct 26, 2019 | Deepika.com