കൊച്ചി: കേരളം ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് രാജസ്ഥാനിലേക്കും പ്രവർത്തനം വിപുലപ്പെടുത്തി. ആദ്യ ശാഖ ജയ്പുരിൽ ആരംഭിച്ചു.
റഫീക് ഖാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് അധ്യക്ഷതവഹിച്ചു. എടിഎം, സേഫ് ഡെപ്പോസിറ്റ് ലോക്കർ അടക്കം എല്ലാ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും ഈ ശാഖയിൽ ലഭ്യമാണ്. എടിഎം കൗണ്ടർ ഉദ്ഘാടനം ഫെഡറേഷൻ ഓഫ് രാജസ്ഥാൻ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വൈസ് പ്രസിഡന്റ് രവി കെ. നെയ്യാർ നിർവഹിച്ചു. ഇസാഫിന്റെ വളർച്ച ചടങ്ങിൽ പോൾ തോമസ് വിശദീകരിച്ചു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് രാജസ്ഥാനിലേക്ക്
12:19 AM Oct 26, 2019 | Deepika.com