തിരുവനന്തപുരം: സംസ്ഥാനത്തെ കയർ ഉത്പാദനം അടുത്ത വർഷത്തോടെ നാലു ലക്ഷം ക്വിന്റലാക്കി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി തോമസ് ഐസക്. നിലവിൽ 65,000 ക്വിന്റൽ കയർ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ വർഷം അത് രണ്ടു ലക്ഷം ക്വിന്റലും അടുത്തവർഷം നാലു ലക്ഷവും ആക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 50- 50 കിലോ ഉത്പാദിപ്പിക്കാൻ കഴിയുന്ന അത്യാധുനിക മെഷിനിലേക്കു മാറുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കയർ കേരള വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കവേ മന്ത്രി പറഞ്ഞു.
.
കയർ ഉത്പാദനം ഉയർത്തും: മന്ത്രി
12:19 AM Oct 26, 2019 | Deepika.com