നവാസ് ഷരീഫിനു ജാമ്യം
12:19 AM Oct 26, 2019 | Deepika.com
ലാഹോർ: പഞ്ചസാരമിൽ അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനു ലാഹോർ കോടതി ജാമ്യം അനുവദിച്ചു. എൻഎബി കസ്റ്റഡിയിലായിരുന്ന ഷരീഫിനെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ലാഹോറിലെ സർവീസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചികിത്സാർഥം ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല. ഷരീഫിന്റെ പേരിലുള്ള മറ്റൊരു അഴിമതിക്കേസിലെ ജാമ്യാപേക്ഷയിൽ ഇസ് ലാമാബാദ് കോടതി ചൊവ്വാഴ്ച വിധി പറയും.