രണ്ടു പത്രങ്ങൾക്ക് വൈറ്റ്ഹൗസിൽ വിലക്ക്
12:19 AM Oct 26, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നീ ദിനപത്രങ്ങൾ വൈറ്റ്ഹൗസിൽ വരുത്തേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. വ്യാജവാർത്തകളാണ് ഇവയിലെന്നു ട്രംപ് പറഞ്ഞു. ഫെഡറൽ ഏജൻസികളും ഈ പത്രങ്ങൾക്ക് ഇനി വരിസംഖ്യ അടയ്ക്കരുതെന്നു ട്രംപ് നിർദേശിച്ചിട്ടുണ്ട്.