ലണ്ടൻ: “ക്വാണ്ടം ഗൂഗിൾ’’ ജയിച്ചു; സൂപ്പർ കംപ്യൂട്ടറുകൾ നാണിക്കട്ടെ.
ഗൂഗിൾ തയാറാക്കിയ കംപ്യൂട്ടർ ചിപ് 200 സെക്കൻഡിൽ നടത്തിയ ഒരു കണക്കുകൂട്ടൽ നടത്താൻ സൂപ്പർ കംപ്യൂട്ടറുകൾ പതിനായിരം വർഷമെടുക്കും എന്നു ഗൂഗിൾ അവകാശപ്പെട്ടു.
വഴിത്തിരിവ് കുറിക്കുന്ന ആവിഷ്കാരമാണിതെന്നു ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ പറഞ്ഞു.
ക്വാണ്ടം കംപ്യൂട്ടറുകളുടെ രംഗത്തു ഗൂഗിൾ ആധിപത്യം സ്ഥാപിച്ചു എന്നാണു വിവരം ആദ്യം റിപ്പോർട്ട് ചെയ്ത ഫിനാൻഷൽ ടൈംസ് പറഞ്ഞത്. നേച്ചർ മാസിക ഈ ആവിഷ്കാരത്തിന്റെ വിശദ റിപ്പോർട്ടും പഠനവും പ്രസിദ്ധീകരിച്ചു.
സിക്കമൂർ എന്നു പേരിട്ട ഒരു 54 ക്വുബിറ്റ് (കംപ്യൂട്ടർ ഭാഷയിലെ ബിറ്റിനു സമാനമായി ക്വാണ്ടം കംപ്യൂട്ടറിൽ ഉള്ള യൂണിറ്റ്) പ്രോസസർ ആണ് ഗൂഗിൾ ആവിഷ്കരിച്ചത്. നിർമിത ബുദ്ധി മുതൽ ക്വാണ്ടം ഭൗതികശാസ്ത്രം വരെ നിരവധി മേഖലകളിൽ ഗൂഗിളിന്റെ ഈ ആവിഷ്കാരത്തിനു പ്രാധാന്യമുണ്ട്.
മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കന്പനികളും ക്വാണ്ടം കംപ്യൂട്ടർ ആവിഷ്കരിക്കുന്നതിനു ശ്രമിക്കുന്നുണ്ട്.്
സൂപ്പർ കംപ്യൂട്ടറിനെ മറികടന്ന് ഗൂഗിൾ ക്വാണ്ടം ചിപ
11:37 PM Oct 23, 2019 | Deepika.com