4ജി വേ​ഗം : ഒന്നാം സ്ഥാനം നിലനിർത്തി ജി​യോ

11:36 PM Oct 23, 2019 | Deepika.com
മും​​​ബൈ: 4​ജി ​​​ഡൗ​​​​ണ്‍​ലോ​​​​ഡിം​​​​ഗ് വേ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്തി റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ലെ ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ ( ട്രാ​​​​യ്) പു​​​​റ​​​​ത്തു​​​​വി​​​​ട്ട പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ് 21.0 എം​​​​ബി​​​​പി​​​​എ​​​​സ് 4ജി ​​​​വേ​​​​ഗ​​​​ത്തോ​​​​ടെ ജി​​​​യോ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. 8.3 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​​ഗ​​​​വു​​​​മാ​​​​യി എ​​​​യ​​​​ർ​​​​ടെ​​​​ൽ ആ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. വോ​​​​ഡാ​​​​ഫോ​​​​ണി​​​​ന് 6.9 എം​​​​ബി​​​​പി​​​​എ​​​​സും ഐഡിയ​​​​യ്ക്കു 6.4 എം​​​​ബി​​​​പി​​​​എ​​​​സു​​​​മാ​​​​ണ് വേ​​​​ഗം.

ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള എ​​​​യ​​​​ർ​​​​ടെ​​​​ലി​​​​നേ​​​​ക്കാ​​​​ൾ ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം വേ​​​​ഗം ജി​​​​യോ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഓ​​​ഗ​​​സ്റ്റി​​​ലേ​​​ക്കാ​​​ൾ​ വേ​​​ഗം കു​​​റ​​​വാ​​​ണ് ഇ​​​ക്കു​​​റി ജി​​​യോ​​​യ്ക്ക്.21.3 എം​​​​ബി​​​​പി​​​​എ​​​​സ് ആ​​​​യി​​​​രു​​​​ന്നു ഓ​​​​ഗ​​​​സ്റ്റി​​​​ലെ ജി​​​​യോ​​​​യു​​​​ടെ വേ​​​​ഗം.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​യ​​​​ർ​​​​ടെ​​​​ലും ഐ​​ഡി​​യ​​യും ത​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ഗം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി. 4ജി ​​​​അ​​​​പ്‌​​​ലോ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ 5.4 എം​​​​ബി​​​​പി​​​​എ​​​​സു​​​​മാ​​​​യി ഐ​​​ഡി​​​​യ​​​​യാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്.