ഷാംഗ്ഹായി: ചൈനീസ് ടെക് വന്പൻ വാവേയുടെ ഫോൾഡബിൾ സ്മാർട്ഫോണ്‍- മേറ്റ് എക്സ് 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ജൂണിൽ അവതരിപ്പിക്കുമെന്നായിരുന്നു കന്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും അമേരിക്കൻ വിലക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിട്ടതോടെ അവതരണം വൈകുകയായിരുന്നു.
കിരിൻ 980 പ്രോസസർ, ബാറോംഗ് 5000 മോഡം, ഡ്യുവൽ സെൽ 45,00 എംഎഎച്ച് ബാറ്ററി, 8 ഇഞ്ച് ഡിസ്പ്ലെ (മടക്കുന്പോൾ 6.6 ഇഞ്ച്) തുടങ്ങിയവയാണ് ഫീച്ചറുകൾ. അടുത്ത മാസം 15 മുതൽ ചൈനയിൽ ഫോണിന്റെ വില്പന ആരംഭിക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ, മറ്റു രാജ്യങ്ങളിൽ മേറ്റ് എക്സ് എന്നെത്തുമെന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നും വാവേ അറിയിച്ചു.
വാവേയുടെ ഫോൾഡബിൾ ഫോണ്‍ അവതരിപ്പിച്ചു
11:36 PM Oct 23, 2019 | Deepika.com