കൊച്ചി: പുതിയ സാൻട്രോയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സാൻട്രോ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു. സാൻട്രോ സ്പോർട്സ് എംടി, എഎംടി എന്നീ രണ്ടു വേരിയന്റുകളായാണ് വിപണിയിലിറക്കുന്നത്. ഇവ അക്വാ ടീൽ, പോളാർ വൈറ്റ് എന്നിങ്ങനെ രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമാകും. ഇവ ലിമിറ്റഡ് എഡിഷനുകളാണ്.
ആനിവേഴ്സറി എഡിഷനായി രണ്ടു പുതിയ വേരിയന്റുകൾ പുറത്തിറക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ആഗോള സാങ്കേതികവിദ്യ, ഏറ്റവും സ്റ്റൈലിഷ് ആയ രൂപകല്പന, വേൾഡ് ക്ലാസ് ഫീച്ചറുകൾ എന്ന സാൻട്രോയുടെ പ്രശസ്ത പാരന്പര്യത്തിന് കരുത്ത് പകരുന്നതായിരിക്കും പുതിയ വേരിയന്റുകൾ എന്നും സ്പെഷൽ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.
സാൻട്രോ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു
11:36 PM Oct 23, 2019 | Deepika.com