ബെയ്ജിംഗ്: നായകളുടെ നിറം മാറ്റി പാണ്ടകളെ പോലെയാക്കി മാറ്റുന്ന ചൈനാക്കാരന് സോഷ്യൽ മീഡിയയിൽ വിമർശനം. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽ പെറ്റ് കഫേ നടത്തുന്ന ഹുവാംഗ് ആണ് ഈ സേവനം നല്കുന്നത്. ജയന്റ് പാണ്ടകളുടെ സ്വദേശമാണ് സിചുവാൻ.
രോമങ്ങളുള്ള ചൗ ചൗ ഇനത്തിൽപ്പെട്ട നായകൾക്ക് കറുപ്പും വെളുപ്പും നിറം പൂശിയാണ് പാണ്ടക്കുഞ്ഞുങ്ങളെ പോലെയാക്കുന്നത്. ചെലവേറിയ ഈ കർമം വിദഗ്ധരാണു നിർവഹിക്കുന്നത്. 1,500 യുവാൻ(ഏതാണ്ട് 211 ഡോളർ) ചെലവിൽ നായകളെ പാണ്ടക്കുഞ്ഞുങ്ങളാക്കി നല്കാൻ ഹുവാംഗ് തയാറാണ്.
ഇദ്ദേഹം കഴിഞ്ഞ മാസമാണ് പെറ്റ് കഫേ തുടങ്ങിയത്. ആറു പട്ടികളെ ഡൈ അടിച്ച് പാണ്ടക്കുഞ്ഞുങ്ങളാക്കി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ 17 കോടി തവണ വീക്ഷിക്കപ്പെട്ടു. അതേസമയം ഡൈ പ്രയോഗത്തിനു വിധേയനാകുന്നതുമൂലം നായകൾക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൃഗസംരക്ഷകർ രംഗത്തുന്നു.
മെയ്ഡ് ഇൻ ചൈന ; ചായം പൂശി നായയെ പാണ്ടയാക്കി
11:36 PM Oct 23, 2019 | Deepika.com