തൃശൂർ: യപ്പ് ടിവിയും ബിഎസ്എൻഎലും മൊബൈൽ, ഫിക്സഡ് ലൈനുകളിൽ വീഡിയോ, ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യാ സേവനം ലഭ്യമാക്കുന്നതിനുള്ള ട്രിപ്പിൾ പ്ലേ പങ്കാളിത്ത കരാറിലേർപ്പെട്ടു. ലൈവ് ടിവി വെബ്സൈറ്റായ യപ്പ് ടിവിയുടെ മുഴുവൻ വീഡിയോ സേവനങ്ങളും ഇനി ബിഎസ്എൽഎൽവഴി ലഭിക്കും. ഇതിനായി വീഡിയോ, വോയ്സ്, ഇന്റർനെറ്റ് എന്നിവ ഒന്നിക്കുന്ന ട്രിപ്പിൾ പ്ലേ സേവന കരാറിൽ യപ്പ് ടിവിയും ബിഎസ്എൻഎലും ഒപ്പുവച്ചു.
ഇതോടെ യപ്പ് ടിവിയുടെ സാന്നിധ്യം എല്ലാ നഗരങ്ങളിലേക്കും എത്തും. യപ്പ് ടിവി ബ്രാൻഡ് 13 ദക്ഷിണ മേഖലാ ഷോകൾ അവതരിപ്പിക്കുന്നുണ്ട്.
ആഗോളതലത്തിൽ ഏറ്റവും വലിയ ഇന്റർനെറ്റ് അധിഷ്ഠിത ടിവിയും ഓണ്‍ഡിമാൻഡ് സേവനദാതാക്കളുമായ യപ്പ് ടിവി, 250-ലേറെ ടിവി ചാനലുകളും അയ്യായിരത്തിലേറെ ചലച്ചിത്രങ്ങളും നൂറിലേറെ ടിവി ഷോകളും 14 ഭാഷകളിൽ ലഭ്യമാക്കുന്നുണ്ട്.
യപ്പ് ടിവിയും ബിഎസ്എൻഎലും ട്രിപ്പിൾ പ്ലേ പങ്കാളിത്ത കരാറിൽ
11:57 PM Oct 22, 2019 | Deepika.com