കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചു സമാധാനം സ്ഥാപിക്കുന്നതിനുള്ള അടുത്തവട്ടം ചർച്ച ചൈനയിൽ നടത്തും.
ഖത്തറിലെ താലിബാൻ പൊളിറ്റിക്കൽ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം 28നും 29നും ചർച്ച നടത്തുമെന്ന് താലിബാൻ വക്താവ് സുഹൈൽഷഹീൻ വ്യക്തമാക്കി.
ഇതിനു മുന്പ് അമേരിക്കയുമായി താലിബാൻ പ്രതിനിധികൾ ദോഹയിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല.
അഫ്ഗാൻ സമാധാന ചർച്ച ഇനി ചൈനയിൽ
11:56 PM Oct 22, 2019 | Deepika.com