കൊച്ചി: കർണാടക പോർട്സ്, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ഉച്ചകോടി നവംബർ 22നു മംഗലാപുരത്ത് നടക്കും. ഷിപ്പിംഗ്, പോർട്സ്, കാർഗോ, ലോജിസ്റ്റിക്സ് തുടങ്ങിയവ സംബന്ധിച്ച കോണ്‍ഫറൻസ് ന്യൂ മംഗലാപുരം പോർട്ട് ട്രസ്റ്റും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ആൻഡ് ഇന്ത്യ സീട്രേഡും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
മംഗലാപുരത്തെയും കർണാടകയിലെയും ചരക്ക് നീക്ക-മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ട്രെൻഡുകളാണ് കോണ്‍ഫറൻസിന്റെ ആശയം. ലോജിസ്റ്റിക്സ് സേവനദാതാക്കൾ, നയരൂപീകരണ കർത്താക്കൾ, റെഗുലേറ്ററി അധികൃതർ, ഷിപ്പിംഗ് പാർട്ടികൾ, ചരക്കു കൈകാര്യം തുടങ്ങിയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ കോണ്‍ഫറൻസിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.indiaseatrade.com/karnataka/ സന്ദർശിക്കുക.
കർണാടക പോർട്സ്, ഷിപ്പിംഗ് ഉച്ചകോടി മംഗലാപുരത്ത്
11:26 PM Oct 19, 2019 | Deepika.com