തൃശൂർ: ഏറ്റവും നേരിയതും ഇരട്ട കൂളിംഗ് സംവിധാനം ഉള്ളതുമായ റെഡ് മാജിക് ത്രീ എസ് സ്മാർട്ട് ഫോണ്‍ വിപണിയിലെത്തി.
അതിശക്തമായ ഗെയിമിംഗ് ഫോണാണിത്. സ്നാപ് ഡ്രാഗണ്‍ ക്വാൾകോം 855 പ്രോസസർ, 4ഡി വൈബ്രേഷൻ, ഡ്യുവൽ ഫ്രണ്ട്-ഫേസിംഗ് സ്റ്റീരിയോ സ്പീക്കേഴ്സ്, 5,000 എംഎഎച്ച് ബാറ്ററി, 27 വാട്സ് അതിവേഗ ചാർജിംഗ്, 6.65 ഇഞ്ച് വൈഡ് സ്ക്രീൻ എന്നിവയെല്ലാം റെഡ് മാജിക്കിന്റെ പ്രത്യേകതകളാണ്.ഇരട്ട കൂളിംഗ് സംവിധാനം റെഡ് മാജിക്കിനെ വ്യത്യസ്തമാക്കുന്നു. ലിക്വിഡ് കൂളിംഗോടുകൂടിയ ഇൻ-ബിൽറ്റ് കൂളിംഗ് ഫാനുള്ള ഏക ഫോണാണിത്. റെഡ് മാജിക്കിന്റെ 16 എംപി മുൻ കാമറ സെൽഫിക്കും വീഡിയോ കോളുകൾക്കും അനുയോജ്യമാണ്. 48 എം പി സോണി സെൻസറുള്ളതാണ് പിൻ കാമറ.
ഫിംഗർ പ്രിന്റ്, ജി സെൻസർ, ഇലക്ട്രോണിക് കോംപസ്, ഗിറോസ്കോപ്, ആംബിയന്റ് ലൈറ്റ് സെൻസർ, സെൻസർ ഹബ് എന്നിവ സെൻസറുകളിൽ ഉൾപ്പെടുന്നു. റെഡ് മാജിക് ത്രീ എസ് രണ്ടു പതിപ്പുകളിൽ ലഭ്യം. 8+128 ജിബി മേഘസിൽവർ (സ്പേയ്സ് ഗ്രേ) ഫോണിന് 35,999 രൂപയും 12+256 ജിബി സൈബർ ഷേയ്ഡ് (ചുവപ്പും നീലയും) 47,999 രൂപയുമാണു വില.
റെഡ് മാജിക് ത്രീ എസ് സ്മാർട്ട് ഫോണ്‍ എത്തി
11:26 PM Oct 19, 2019 | Deepika.com