കൊച്ചി: കാർ നിർമാതാക്കളായ വോൾവോ, വാഹനങ്ങളിൽനിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാനുള്ള ശക്തമായ ചുവടുവയ്പുമായി മുന്നോട്ട്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ 40 ശതമാനം അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വോൾവോ.
2020 മുതൽ വോൾവോയിൽനിന്ന് ഇലക്ട്രിക് കാറുകൾ മാത്രമായിരിക്കും വിപണിയിൽ എത്തുക. 2025 ആകുന്നതോടെ പത്ത് ലക്ഷം ഇലക്ട്രിക് കാറുകൾ നിരത്തിൽ എത്തിക്കാനാണ് വോൾവോ ലക്ഷ്യമിടുന്നതെന്നു കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹക്കാൻ സാമുവൽസണ്‍ പറഞ്ഞു.
2040 ഓടെ പൂർണമായും ഇലക്ട്രിക് കാറുകൾ മാത്രം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ പരിസ്ഥിതി സൗഹാർദ കാർ നിർമാതാക്കളായി വോൾവോ മാറും. വോൾവോ കാറുകളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ 26 ശതമാനവും റീ സൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചവയാകുമെന്നതാണ് മറ്റൊരു സവിശേഷത. വോൾവോ കാർ നിരയിലെ ആദ്യത്തെ റീ ചാർജ് കാറാണ് എക്സ് സി 40. പൂർണമായും ചാർജ് ചെയ്യാവുന്ന ഇലക്ട്രിക് പ്ലഗ് ഇൻ ഹൈബ്രിഡ് പവർട്രെയിനുള്ള എക്സ് സി 40 ഇലക്ട്രിക് കാറുകളുടെ നിരയിൽ വലിയ വിപ്ലവത്തിനാണ് തുടക്കം കുറിക്കുക.
വോൾവോയിൽനിന്നു 2020 മുതൽ ഇലക്ട്രിക് കാറുകൾ മാത്രം
11:46 PM Oct 18, 2019 | Deepika.com