കൊച്ചി:സർവീസിനോ റിപ്പെയറിനോ എത്തിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് വീഡിയോ എന്ന ആശയവുമായി ബിഎംഡബ്ല്യു ആഫ്റ്റർ സെയിൽസ് വിഭാഗം. വാഹനത്തിൽ ഏതൊക്കെ പാർട്ട്സുകളാണ് മാറേണ്ടത് എന്തൊക്കെ പ്രശ്നങ്ങളാണ് വാഹനത്തിനുള്ളതെന്ന സാങ്കേതിക വിശദീകരണം വീഡിയോയിലുണ്ടാകും. അതിനു വേണ്ടി വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങൾ വീഡിയോ രൂപത്തിലാക്കി ഉപഭോക്താവിന് അയച്ചു കൊടുക്കുന്നതാണ് സ്മാർട്ട് വീഡിയോ രീതി.
ബിഎംഡബ്ല്യു ഡീലർഷിപ്പിലെ ടെക്നീഷ്യന്മാർ ആയിരിക്കും വീഡിയോ തയാറാക്കി ഉപഭോക്താവിന് എത്തിക്കുന്നത്. ഓസ്ട്രേലിയ, യുസ്, യുകെ തുടങ്ങിയ 50 രാജ്യങ്ങളിലെ ബിഎംഡബ്ല്യു നെറ്റ്വർക്കുകളിൽ ഇപ്പോൾ തന്നെ ഈ സംവിധാനം ലഭ്യമാണ്. ഇപ്പോൾ ഇന്ത്യയിലെ ഡീലർഷിപ്പുകളിലും ബിഎംഡബ്ല്യു സ്മാർട്ട് വീഡിയോ ലഭ്യമാണ്.
സ്മാർട്ട് വീഡിയോയുമായി ബിഎംഡബ്ല്യു ആഫ്റ്റർ സെയിൽസ്
11:46 PM Oct 18, 2019 | Deepika.com