ഉപഭോക്തൃദിനം ആഘോഷിച്ച് സിയറ്റ്
11:46 PM Oct 18, 2019 | Deepika.com
കൊച്ചി: ഇന്ത്യയിലെ മുൻനിര ടയർ നിർമാതാക്കളായ സിയറ്റ് ലിമിറ്റഡ് ഉപഭോക്തൃദിനം ആഘോഷിച്ചു. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ 400 ജീവനക്കാർ രാജ്യത്തെ 28 നഗരങ്ങളിലെ 162 സിയറ്റ് ഷോപ്പുകളുമായും ചാനൽ പാർട്ണർമാരുമായും സംവദിച്ചു.