സെൻസെക്സ് 39000-നു മുകളിൽ വീണ്ടും

11:58 PM Oct 17, 2019 | Deepika.com
മും​​​ബൈ: ബാ​​​ങ്ക് ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ ഉ​​​യ​​​ർ​​​ച്ച​​​യു​​​ടെ ബ​​​ല​​​ത്തി​​​ൽ സെ​​​ൻ​​​സെ​​​ക്സ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും 39000 പോ​​​യി​​​ന്‍റി​​​നു മു​​​ക​​​ളി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 11,550 -നു ​​​മു​​​ക​​​ളി​​​ലാ​​​യി.

ബ്രി​​​ട്ട​​​നും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും ബ്രെ​​​ക്സി​​​റ്റ് കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യെ​​​ന് വാ​​​ർ​​​ത്ത ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ക​​​ന്പോ​​​ള​​​ത്തെ സം​​​ര​​​ക്ഷി​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് ഒ​​​രി​​​ട​​​യ്ക്ക് 500-ലേ​​​റെ പോ​​​യി​​​ന്‍റ് ക​​​യ​​​റി. ഒ​​​ടു​​​വി​​​ൽ 453.07 പോ​​​യി​​​ന്‍റ് (1.17 ശ​​​ത​​​മാ​​​നം) നേ​​​ട്ട​​​ത്തോ​​​ടെ 39,052.06ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 122.35 പോ​​​യി​​​ന്‍റ് (1.07 ശ​​​ത​​​മാ​​​നം) ക​​​യ​​​റി 11,586.35ൽ ​​​ക്ലോ​​​സ് ചെ​​​യ്തു.

രൂ​​​പ ഇ​​​ന്ന​​​ലെ​​​യും ക​​​യ​​​റി. ഡോ​​​ള​​​ർ​​​വി​​​ല 26 പൈ​​​സ കു​​​റ​​​ഞ്ഞ് 71.16 രൂ​​​പ​​​യാ​​​യി. മൂ​​​ന്നു ദി​​​വ​​​സം​​​കൊ​​​ണ്ട് ഡോ​​​ള​​​റി​​​ന് 68 പൈ​​​സ കു​​​റ​​​ഞ്ഞു.