കൊച്ചി: ലോകോത്തര സെമി കണ്ടക്ടർ, സോഫ്റ്റ് വെയർ ഡിസൈൻ കന്പനിയായ ‘ആം’ കളമശേരിയിലെ മേക്കർവില്ലേജുമായി സഹകരിച്ചു പ്രവർത്തിക്കും. രാജ്യത്തെ ഏറ്റവും വലിയ ഇലക്്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജിലെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്രതലത്തിൽ സാന്നിധ്യമുറപ്പിക്കാൻ ലഭിക്കുന്ന സുപ്രധാന അവസരമാണിത്.
ഇന്നു വിപണിയിലുള്ള സെമികണ്ടക്ടർ, ഇതര ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഭാഗങ്ങൾ എന്നിവയുടെ രൂപകല്പനയിൽ 90 ശതമാനത്തിലും ബ്രിട്ടീഷ് കന്പനിയായ ആമിന്റെ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മേക്കർവില്ലേജിലെ സംരംഭങ്ങൾക്കായി പ്രത്യേക പരിശീലന, മാർഗനിർദേശക പരിപാടികളാണ് ആമിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്. എല്ലാത്തരം കംപ്യൂട്ടർ ഉപകരണങ്ങളിലും ബഹിരാകാശ നിലയങ്ങളിലുമുൾപ്പെടെ ആമിന്റെ ഇലക്ട്രോണിക് ഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്.
മേക്കർ വില്ലേജുമായി കൈകോർത്ത് ബ്രിട്ടീഷ് കന്പനി ‘ആം’
11:58 PM Oct 17, 2019 | Deepika.com