താലിബാൻ കമാൻഡറെ വധിച്ചു
10:50 PM Oct 17, 2019 | Deepika.com
കാബൂൾ: മുതിർന്ന താലിബാൻ കമാൻഡർ ഖ്വാരി മുഹമ്മദുള്ളയെ വധിച്ചതായി അഫ്ഗാൻ വൃത്തങ്ങൾ അറിയിച്ചു. താക്കർ പ്രവിശ്യയിലെ സാരായി ഇ സംഗിൽ ബുധനാഴ്ച രാത്രി അഫ്ഗാൻ സേന നടത്തിയ ഓപ്പറേഷനിലാണ് മുഹമ്മദുള്ളയും അംഗരക്ഷകനും വധിക്കപ്പെട്ടത്.