നൊബേൽ ജേത്രി ഓൾഗയുടെ പുസ്തകം വാങ്ങിയാൽ സൗജന്യയാത്ര
12:17 AM Oct 16, 2019 | Deepika.com
വാഴ്സോ: സാഹിത്യ നൊബേൽ പുരസ്കാര ജേത്രി ഒാൾഗ ടൊകർചുകിന്റെ പുസ്തകം കൈയിലുള്ളവർക്ക് പൊതുഗതാഗത വകുപ്പിന്റെ യാത്രാവാഹനങ്ങളിൽ സൗജന്യമായി സഞ്ചരിക്കാം.പടിഞ്ഞാറൻ പോളണ്ടിലെ റോക്ളോ നഗരവാസികൾക്കാണ് ഈ അസുലഭാഗ്യം. ഈയാഴ്ച മുഴുവൻ സൗജന്യയാത്ര അനുവദിക്കുമെന്നു നഗരഭരണകൂടത്തിന്റെ വക്താവ് ബ്രമിസ്ലാ അറിയിച്ചു. 2018ലെ പുരസ്കാരമാണ് ഒാൾഗയക്ക് ലഭിച്ചത്. ഓൾഗയുടെ ഏതെങ്കിലും പുസ്തകം കൈയിലുള്ളവർക്ക് യാത്രാസൗജന്യം ലഭിക്കും. ഇ-പുസ്തകമായാലും മതി.