കൊച്ചി: ലുലു ഗ്രൂപ്പ് കന്പനിയായ ട്വന്റി 14 ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള സ്കോട് ലൻഡിലെ പൈതൃക ഹോട്ടൽ ’വാൾഡ്രോഫ് അസ്റ്റോറിയ എഡിൻബറോ- ദി കാലിഡോനിയൻ’ ബ്രിട്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി. ഈ വർഷത്തെ സിഎൻ ട്രാവലർ റീഡേഴ്സ് ചോയ്സ് അവാർഡ്സ് പട്ടികയിലാണ് ട്വന്റി 14 ഹോൾഡിംഗ്സിന്റെ ഹോട്ടൽ ബ്രിട്ടനിൽ മുന്നിലെത്തിയത്.
ട്രാവൽ വ്യവസായ രംഗത്തെ മികവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നാണിത്. ആറു ലക്ഷം വായനക്കാരുടെ യാത്രാ, താമസ അനുഭവങ്ങൾ വിലയിരുത്തിയാണ് ഈ വർഷം അവാർഡിനർഹമായ ഹോട്ടലുകളെ തെരഞ്ഞെടുത്തത്. വാൾഡ്രോഫ് അസ്റ്റോറിയ എഡിൻബറോയുടെ സവിശേഷതകളായ പൈതൃകം, മികവുറ്റ സേവനം, തനതായ ഫുഡ് ആന്‍ഡ് ബെവറെജസ് ആശയങ്ങൾ എന്നിവയ്ക്കാണ് വായനക്കാർ കൂടുതൽ വോട്ടു നൽകിയത്.
മികച്ച ഹോട്ടൽ പട്ടികയിൽ ലുലു ഗ്രൂപ്പിന്റെ വാൾഡ്രോഫ് അസ്റ്റോറിയ എഡിൻബറോയും
11:26 PM Oct 15, 2019 | Deepika.com